Search Your Job Here

http://www.world4nurses.com/2017/06/occupational-english-test-oet.html
Bsc നഴ്സുമാരെ, ഒരു മിനിട്ട് ശ്രദ്ധിക്കാമോ ? നാട്ടിൽ തന്നെ കിടന്ന് അടിമകളെപ്പോലെ കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിതം അവസാനിപ്പിക്കാനാണോ നിങ്ങളുടെ ശ്രമം. ഒരിക്കലും അല്ല എന്നെനിക്കറിയാം. നിങ്ങൾക്കും രക്ഷപ്പെടണ്ടെ? നിങ്ങൾക്കും കുടുംബത്തിനും അന്ത:സ്സോടെ , അഭിമാനത്തോടെ, തല ഉയർത്തി, മാന്യമായി, സന്തോഷത്തോടെ ജീവിക്കണ്ടേ? അതു കൊണ്ട് ഇതൊന്നു വായിക്കൂ. നിങ്ങളുടെ അറിവിലേക്കായി കുറച്ച് കാര്യങ്ങൾ...........
യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാനായി നഴ്സ് മാർക്ക് IELTS പരീക്ഷ മാത്രമേയുള്ളൂ എന്നാണ് നമ്മുടെ ധാരണ.എന്നാൽ അത് തെറ്റാണ്. OCCUPATIONAL ENGLISH TEST എന്ന മറ്റൊരു പരീക്ഷയെ കുറിച്ചാണ് ഞാനിവിടെ പറയാൻ ആഗ്രഹിക്കുന്നത്. IELTS പരീക്ഷയിൽ ഓരോ മോഡ്യൂളിനും (reading, writing, speaking, listening) 7 മാർക്ക് വീതം ലഭിച്ചാലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ലഭിക്കുക. അതുപോലെ തന്നെ OET പരീക്ഷയിൽ ഓരോ മോഡ്യൂളിനും A അല്ലെങ്കിൽ B ഗ്രേഡ് ലഭിച്ചാൽ നഴ്സുമാർക്ക് ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ ജോലി ലഭിക്കും. IELTS ആർക്ക് വേണമെങ്കിലും എഴുതാം എന്നിരിക്കെ OET അങ്ങനെ എല്ലാവർക്കും എഴുതാൻ സാധിക്കില്ല.മെഡിക്കൽ പ്രൊഫഷനലുകൾക്ക് (ഡോക്ടർ, നഴ്സ്, ഡെന്റിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ് etc .. ) മാത്രമേ OET പരീക്ഷ എഴുതാൻ സാധിക്കൂ. IELTS ന് എല്ലാ പ്രൊഫഷനലുകൾക്കും ഒരേ ചോദ്യപേപ്പറാണ് നൽകുക എന്നിരിക്കെ OET യിൽ നഴ്സുമാർക്കും, ഡോക്ടർമാർക്കും, ഫിസിയോ തെറാപിസ്റ്റുകൾക്കും വേറെ വേറെ പരീക്ഷാ ചോദ്യ പേപ്പർ ആയിരിക്കും നൽകുക. കാരണം ഇത് പ്രൊഫഷനുമായി ബന്ധപ്പെട്ടു കിടക്കുന്നതായതുകൊണ്ടാണ്. ഇനി IELTS ന്റെയും OET യുടേയും ഒരു താരതമ്യ പഠനം ശ്രദ്ധിക്കാം. IELTS ന് speaking ഇൽ ആദ്യം സെൽഫ് ഇൻഡ്രൊഡക്ഷൻ ആണ്. അത് കഴിയുമ്പോൾ ക്യൂ കാർഡ് ആണ് ലഭിക്കുക. ഇന്റർവ്യൂവർ നമുക്കൊരു (ക്യാൻറിഡേറ്റിന് ) ക്യൂ കാർഡ് എടുത്ത് നൽകും.അത് നമുക്ക് അറിവുള്ള വിഷയം ആയിക്കൊള്ളണം എന്ന് നിർബന്ധവുമില്ല. ആ കാർഡ് എന്താണെന്ന് പഠിക്കാൻ ഒരു മിനിട്ട് ലഭിക്കും. തുടർന്ന് 2 മിനിട്ട് ആ വിഷയത്തെ കുറിച്ച് സംസാരിക്കണം. അപ്പോൾ എക്സാമിനർ നിശബ്ദനായിരിക്കും.2 മിനിട്ട് കഴിഞ്ഞാൽ എക്സാമിനറും ക്യാൻഡിഡേറ്റും കുറച്ച് നേരം ആ വിഷയത്തെ കുറിച്ച് ചർച്ച ചെയ്ത് speaking അവസാനിപ്പിക്കും. എന്നാൽ OET യിൽ speaking തികച്ചും വ്യത്യസ്തമാണ്. ഇതിൽ ക്യൂ കാർഡ് അല്ല.പകരം റോൾ പ്ലെ ആണ്. Candidate ഇവിടെ നഴ്സും, examiner രോഗിയുമായിട്ടുള്ള വേഷം കൈകാര്യം ചെയ്യണം. ഒരു hospital situation ആയിരിക്കും ചോദ്യപേപ്പറിൽ നൽകുക. അതിൽ രോഗിയുടെ അസുഖം, ഇപ്പോഴത്തെ അവസ്ഥ, മുൻപുണ്ടായിരുന്ന അവസ്ഥ, എന്താണ് രോഗിയെ പറഞ്ഞ് മനസ്സിലാക്കേണ്ടത് എന്നതിന്റെ ഒരു ചെറു രൂപം ഉണ്ടാകും.സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ചോദ്യപേപ്പറിൽ നോക്കാൻ അനുവാദമുണ്ട്. ഇനിയെന്തെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ബാക്കിയുണ്ടോ എന്ന് ഇത് നമ്മളെ സഹായിക്കും. ഭാവപ്രകടനമല്ല, ഡയലോഗ് പ്രസന്റേഷൻ ആണ് role play കൊണ്ട് ഉദ്ദേശിക്കുന്നത്. ആശുപത്രിയിൽ ജോലി ചെയ്ത് പരിചയമുള്ള ഒരു നഴ്സിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. സംസാരിക്കുന്നത് ഇംഗ്ലീഷിൽ ആയിരിക്കണം എന്നത് മാത്രമേയുള്ളൂ. എന്ന് പറഞ്ഞാൽ സാധാരണ ജോലിയുള്ള ദിവസങ്ങളിൽ രോഗികളോട് നമ്മൾ ഓരോ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്ന അതേ പ്രകൃയ . Work experience ഉള്ള ഒരു നഴ്സിന് നിസ്സാരമായി OET speaking കൈകാര്യം ചെയ്യാം എന്നർത്ഥം. ഇനി നമുക്ക് writing നെ കുറിച്ച് നോക്കാം. IELTS ഇൽ writing ന് 2 task ആണുള്ളത്. Task 1 ഒരു ഗ്രാഫിനെ കുറിച്ച് വിശദീകരിക്കാനാണ്. Task 2 ഇൽ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് (ലോകത്തിലുള്ള എന്തിനെപ്പറ്റിയും പ്രതീക്ഷിക്കാം) 250 വാക്കിൽ എഴുതാനായിരിക്കും. എല്ലാവർക്കും ഇതിനെ കുറിച്ച് അറിയണമെന്ന് നിർബന്ധമില്ല. എന്നാൽ OET യിൽ writing ഇൽ ഒരു Task മാത്രമേ ഉള്ളൂ. തന്നെയുമല്ല അത് നഴ്സുമാരെ സംബന്ധിച്ച് എളുപ്പവുമാണ്.കാരണം നമ്മൾ നഴ്സുമാർ ജോലിയിൽ ഇഷ്ടം പോലെ കണ്ടിരിക്കുന്ന ഒന്നാണ് നമ്മൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് refer ചെയ്യുമ്പോൾ നൽകുന്ന Reference letter. അത് തന്നെയാണി വിടേയും എഴുതേണ്ടത്. രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും എന്തൊക്കെയാണ് നമ്മൾ ആ രോഗിക്ക് നൽകിയതെന്നും എന്തിനാണ് രോഗിയെ refer ചെയ്യുന്നതെന്നും ചോദ്യപേപ്പറിൽ വിശദമായി ഉണ്ടാകും. അത് നമ്മൾ ചുരുക്കി പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം , 180-200 വാക്കുകളിൽ ഒതുക്കി ഒരു കത്തിന്റെ മാതൃകയിൽ എഴുതുന്നതാണ് OET യിലെ writting. ഇനി നമ്മളാണ് ചിന്തിക്കേണ്ടത്. IELTS വേണോ അതോ OET തെരഞ്ഞെടുക്കണോ എന്ന്. OET എന്നാണെങ്കിൽ തൃശ്ശൂർ ഫ്ലോറൻസ് അക്കാഡമിയിൽ REGULAR BATCH, MORNING & EVENING BATCH ഉം ക്ലാസ്സിൽ വന്ന് പഠിക്കാൻ സാധിക്കാത്തവർക്ക് ONLlNE CLASS ഉം നടത്തുന്നുണ്ട്. 
*ഈ പരീക്ഷയെ കുറിച്ച് കൂടുതൽ അറിയാനും ക്ലാസ്സിൽ ചേരുന്നതിനും താൽപര്യമുള്ളവർ ബന്ധപ്പെടുക................
*FLORENCE ACADEMY,* 
*2nd FLOOR,* 
*RAYS COMPLEX,* 
*SANKARA IYER ROAD,* 
*THRISSUR 4* 
*PH: 04876558111,* 
*9567574809* 
*ഓൺലൈനായി ക്ലാസ്സ് നേടുന്നതിന് താൽപര്യമുള്ളവർ വിളിക്കുക................+917356623622*
For genuine and timely CENTRAL govt, STATE govt and ABROAD hospital staff nurse vacancy notifications hit a like at our facebook page viz www.facebook.com/world4nurses or join our fb group Nursesworld.com


Enter your Email Address For Latest Jobs


Delivered by World4nurses